ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. പരീക്ഷക്കാലം കഴിഞ്ഞ് ഏപ്രില്‍ അവസാനത്തോടെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചന. ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനാണ് കമീഷനില്‍ ഒരുക്കം.
തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഡല്‍ഹിയില്‍ കമീഷന്‍െറ സമ്പൂര്‍ണ യോഗം നടന്നു. മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ നസിം സെയ്ദിയുടെ അധ്യക്ഷതയിലാണ് യോഗം. കമീഷന്‍െറ തെരഞ്ഞെടുപ്പു പരിപാടി ആഭ്യന്തര മന്ത്രാലയവുമായി ഇനി ചര്‍ച്ച ചെയ്യും. സുരക്ഷാപരമായ മുന്നൊരുക്കങ്ങളെക്കുറിച്ച് പരസ്പര ധാരണയില്‍ എത്തുന്നതിനാണിത്. തുടര്‍ന്ന് ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.
കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും അസമിലും വോട്ടെടുപ്പ് ഒന്നിലധികം ഘട്ടങ്ങളിലാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.