തിരുവനന്തപുരം: കോണ്‍ഗ്രസിന്‍െറ കരട് സ്ഥാനാര്‍ഥി പട്ടികക്ക് രൂപംനല്‍കാന്‍ ജില്ലാതല ഉപസമിതി അംഗങ്ങളുമായുള്ള കെ.പി.സി.സികൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. രാവിലെ 11 മുതല്‍ കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവരാണ് ചര്‍ച്ച നടത്തുക. ചൊവ്വാഴ്ച തന്നെ കരട് പട്ടികക്ക് രൂപം നല്‍കുമെന്നാണ് കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച യു.ഡി.എഫ് യോഗവും ചേരും.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ ഭാഗമായി താഴേതട്ടിലുള്ള നേതാക്കളുമായി ചര്‍ച്ചനടത്തി മുദ്രവെച്ച കവറില്‍ പട്ടിക സമര്‍പ്പിക്കാന്‍ കെ.പി.സി.സി നല്‍കിയിരുന്ന അവസാനദിവസം തിങ്കളാഴ്ചയായിരുന്നു. തിരുവനന്തപുരം, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് പട്ടിക ലഭിച്ചു. എല്ലാ ജില്ലാ ഉപസമിതി അംഗങ്ങളോടും തലസ്ഥാനത്തത്തൊന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി മൂന്ന് നേതാക്കളും ചര്‍ച്ച നടത്തി കരട് പട്ടികക്ക് രൂപം നല്‍കാനാണ് തീരുമാനം. ഓരോ മണ്ഡലത്തിലേക്കും പരമാവധി നാലു പേരുകള്‍ നിര്‍ദേശിക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇത് ചിലയിടങ്ങളില്‍ പാലിക്കാനായിട്ടില്ല. പല മണ്ഡലത്തിലും സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കണമെന്ന നിര്‍ദേശങ്ങളും വന്നിട്ടുണ്ട്.
ജില്ലാ ഉപസമിതി പട്ടികയില്‍ വരാത്തവര്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കേണ്ടെന്നനിലപാടും കെ.പി.സി.സിക്കുണ്ട്. ജില്ലകളില്‍നിന്ന് നിര്‍ദേശിക്കപ്പെടാത്തവരും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയേറെയാണ്. കരട് തയാറാക്കുമെങ്കിലും ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ചശേഷമേ ഹൈകമാന്‍ഡിന് സമര്‍പ്പിക്കൂ. ബുധനാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും യു.ഡി.എഫ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതിനാല്‍ രാത്രി ഏഴിനാണ് യു.ഡി.എഫ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.