കൊച്ചി: വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ പലചരക്ക് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായിസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
ആറ് ലക്ഷം രൂപ പിഴ അടക്കാൻ വിൽപന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അമ്പലപ്പുഴ മാർജിൻ ഫ്രീ ഷോപ് ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാർ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണിൽ തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം, എണ്ണ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രഖ്യാപിച്ച അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം തുടങ്ങി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.