വെടിമരുന്ന് ശേഖരവുമായി തമിഴ്നാട്ടുകാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ: എക്സൈസ് സംഘം  നടത്തിയ വാഹന പരിശോധനയില്‍ വെടിമരുന്ന് ശേഖരവുമായി ഒരാളെ പെരിന്തല്‍മണ്ണയിപിടികൂടി. കോഴിക്കോട് - പാലക്കാട് ദേശീയ പാത 213 -ല്‍ ഇന്ന് പുലര്‍ച്ചെ 4ന്​ നടത്തിയ വാഹന പരിശോധനയിലാണ് നൂറ് പാക്കറ്റ് വെടിമരുന്നുമായി തമിഴ്നാട് സേലം താലൂക്കില്‍ കൊങ്കാരപ്പട്ടി ഊരില്‍ ജോസഫ്​(45) പിടിയിലായത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാള്‍ പറഞ്ഞു. 100വീതം ജലാറ്റിന്‍ സ്റ്റിക്കുകൾ‍, ഡിറ്റണേറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാറമടകളിലേക്കുള്ളവയാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.