മഞ്ചേരി: 13കാരിയെ പലപ്പോഴായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരിയിലെ കുഴിയേങ്ങല്‍ മധുവിനെയാണ് (40) മഞ്ചേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ ശിക്ഷിച്ചത്. ഐ.പി.സി 376 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 10,000 രൂപ പിഴയും പിഴയടച്ചില്ളെങ്കില്‍ ആറുമാസം അധിക തടവും അനുഭവിക്കണം. ഇതിനുപുറമെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം ശിക്ഷയും 10,000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ളെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പീഡനത്തിനിരയായ ബാലികക്ക് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. വെള്ളുവങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ 2012 ഫെബ്രുവരി 16 മുതല്‍ 2013 ഫെബ്രുവരി 28 വരെ പല ദിവസങ്ങളിലായാണ് ബാലിക പീഡനത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.