Posted On
date_range Updated On
date_range സ്കൂൾ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കുമാരപുരത്ത് സ്കൂൾ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹരിപ്പാട് കെ.കെ.കെവി.എം യു.പി സ്കൂളിലെ 41 വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
വീതി കുറഞ്ഞ വഴിയിൽ എതിർദിശയിൽ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിെൻറ ഒരു വശം തകർന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതാണ് കൂടുതൽ അപായം ഒഴിവാക്കിയത്. അതിനിടെ അപകടം കണ്ട് കുഴഞ്ഞു വീണ നാട്ടുകാരില്‍ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.