തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെക്കുറിച്ച് പി.ടി. തോമസ് നടത്തിയ പരാമര്‍ശത്തിലും അതില്‍ സ്പീക്കര്‍ നടത്തിയ റൂളിങ്ങിനെ ചൊല്ലിയും നിയമസഭയില്‍ ബഹളം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയിലായിരുന്നു സംഭവം. വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് എല്‍.ഡി.എഫ് വിജയം എന്നാരോപിച്ച പി.ടി. തോമസ്, മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയതായി പറയുന്ന പ്രസ്താവനയും ഉദ്ധരിച്ചു. ഇതെല്ലാം എല്‍.ഡി.എഫിന്‍െറ വര്‍ഗീയനിലപാടുകളുടെ ഭാഗമാണെന്നായിരുന്നു ആരോപണം. ഇതോടെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. ക്രമപ്രശ്നവുമായി മന്ത്രി ജി. സുധാകരന്‍ എഴുന്നേറ്റു.
വി.എസ്. അച്യുതാനന്ദന്‍ അങ്ങനെ പറഞ്ഞെന്ന് തെളിയിക്കുന്നത് വരെ പി.ടി. തോമസിന്‍െറ പരാമര്‍ശം സഭാരേഖയില്‍ പാടില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആവശ്യം. വസ്തുനിഷ്ഠമായി തെളിയിക്കുന്നതുവരെ അത് രേഖയില്‍ ഉണ്ടായിരിക്കില്ളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റൂളിങ് നടത്തിയതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. റൂളിങ്ങിനെ ചോദ്യംചെയ്ത് കെ.സി. ജോസഫും വി.ഡി. സതീശനും രംഗത്തുവന്നു. സ്പീക്കറുടെ അഭിപ്രായമാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ക്രമപ്രശ്നവുമായി സതീശന്‍ എഴുന്നേറ്റു.
ഇത്തരമൊരു റൂളിങ് സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഈ റൂളിങ്ങിനര്‍ഥം ഒരംഗം സഭയില്‍ സംസാരിച്ചാല്‍ അത് തെളിയിക്കാനുള്ള ചുമതല കൂടി ആ അംഗത്തിന് വന്നുചേരുകയാണെന്നും സതീശന്‍ പറഞ്ഞു. റൂളിങ് പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പോടെയാണ് ബഹളം അടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.