ധവളപത്രം നാളെ; മുന്‍ സര്‍ക്കാറിനെതിരായ കുറ്റപത്രമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ ധവളപത്രം വ്യാഴാഴ്ച നിയമസഭയില്‍ സമര്‍പ്പിക്കും. മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ സാമ്പത്തിക നടപടികള്‍ക്കെതിരായ കുറ്റപത്രമാകുമിത്. പോയ വര്‍ഷങ്ങളില്‍ നികുതി പിരിവില്‍ വന്‍ കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. നികുതി വര്‍ധിപ്പിച്ചിട്ടും ആനുപാതികമായി വരുമാനത്തില്‍ പ്രതിഫലിച്ചില്ല. ബജറ്റിലില്ലാതെ കോടിക്കണക്കിന് രൂപയുടെ നിര്‍ദേശങ്ങള്‍ നടപ്പായിട്ടും ഗുണമുണ്ടായില്ല. അതേസമയം ചെലവുകള്‍ കുത്തനെ വര്‍ധിച്ചു. റവന്യൂ കമ്മിയും ധനകമ്മിയും കൂടി. ഈ സാഹചര്യങ്ങള്‍ ധവളപത്രം തുറന്നുകാട്ടും.

15 വര്‍ഷത്തെ സാമ്പത്തിക നില തുറന്നുകാട്ടുന്നതായിരിക്കും ധവളപത്രം. വായ്പ എടുക്കുന്ന പണം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത്, കമ്മിയുടെ താരതമ്യം, കടബാധ്യത, വരുമാനത്തിന്‍െറ സ്ഥിതി, ചെലവുകളുടെ വര്‍ധന, മൂലധന ചെലവ് എന്നിവയെല്ലാം ധവളപത്രത്തില്‍ ചര്‍ച്ചചെയ്യും. 2001ല്‍ ആന്‍റണി സര്‍ക്കാറും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.