കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗി അല്‍ഖമര്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെയും ബന്ധുക്കളുടെയും മൊഴി കര്‍ണാടക പൊലീസ് സംഘം രേഖപ്പെടുത്തി. കേസന്വേഷണത്തിന്‍െറ ചുമതലയുള്ള കലബുറഗി റോസ എ ഡിവിഷന്‍ ഡിവൈ.എസ്.പി എസ്. ജാന്‍വിയും സംഘവുമാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. മുമ്പും പലതവണ റാഗിങ്ങിനിരയായപ്പോള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, നടപടിയൊന്നും എടുത്തില്ളെന്നും അശ്വതി മൊഴി നല്‍കി. സീനിയര്‍ വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധിച്ച് ഫിനോള്‍ കുടിപ്പിക്കുകയായിരുന്നു. തിരിച്ച് കോളജിലേക്ക് പോകുന്നത് തന്‍െറ ജീവന് ഭീഷണിയാണെന്നും മൊഴിയിലുണ്ട്.
മൊഴിയെടുക്കല്‍ രാവിലെ പത്തുമുതല്‍ രാത്രി 7.15 വരെ നീണ്ടു. അശ്വതിയുടെ അമ്മ ജാനകി, അമ്മാവന്മാരായ ചന്ദ്രന്‍, അപ്പുണ്ണി, ഭാസ്കരന്‍ എന്നിവരുടെ മൊഴിയും സംഘം രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി 11.30നാണ് ഡിവൈ.എസ്.പിയും സി.ഐ ശങ്കര്‍ ഗൗഡ പാട്ടീലും കോഴിക്കോട്ടത്തെിയത്. രാത്രി നഗരത്തിലെ പൊലീസ് ക്ളബില്‍ തങ്ങിയ സംഘം രാവിലെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലിയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് മെഡിക്കല്‍ കോളജിലത്തെിയത്. വെള്ളിയാഴ്ച എത്തിയ ഒമ്പതംഗ പൊലീസ് സംഘവും കൂടെയുണ്ടായിരുന്നു. രാവിലെ ഒരു മണിക്കൂറോളം അശ്വതിയോട് പൊലീസ് സംഘം സംസാരിച്ചു. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇടക്കിടെ വിശ്രമം നല്‍കിയാണ് മൊഴിയെടുക്കല്‍ തുടര്‍ന്നത്. ഇതിനിടയില്‍ ചികിത്സയുടെ ഭാഗമായി എക്സ്റേ എടുത്തു. അതിനിടയില്‍ ബന്ധുക്കളുടെയും മൊഴി എടുത്തിരുന്നു.
വൈകീട്ട് അശ്വതിയുടെ മൊഴിയെടുക്കല്‍ വീണ്ടും തുടര്‍ന്നു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. അശ്വതിയുടെ ആരോഗ്യസ്ഥിതിയും വിവര്‍ത്തനം ചെയ്യാനെടുത്ത സമയവും മൂലമാണ് മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ കന്നടയിലുള്ള അന്വേഷണങ്ങളും അശ്വതിയുടെയും ബന്ധുക്കളുടെയും മലയാളത്തിലുള്ള വിശദീകരണവും കുന്ദമംഗലം പൊലീസ് സ്്റ്റേഷനിലെ ഹോം ഗാര്‍ഡ് മോഹനനാണ് പരിഭാഷപ്പെടുത്തിയത്.
സൂപ്പര്‍സ്പെഷാലിറ്റി ബ്ളോക്കിലെ ഗാസ്ട്രോ എന്‍ററോളജി വിഭാഗത്തിലെ ഐ.സി.യുവില്‍ കഴിയുന്ന അശ്വതിക്ക് ചൊവ്വാഴ്ച രണ്ടാമത്തെ എന്‍ഡോസ്കോപി ചെയ്യും. ശനിയാഴ്ച ഒരുതവണ എന്‍ഡോസ്കോപിക്ക് വിധേയയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.