Posted On
date_range Updated On
date_range മുളങ്കൂമ്പിന്‍ കറിവെച്ച്....
സുല്‍ത്താന്‍ ബത്തേരി: മഴക്കാലമായതോടെ ആദിവാസികളുടെ പ്രധാന കറിയിനമായി മുളങ്കൂമ്പ് മാറി. മഴ പെയ്തതോടെ വനത്തിലെ മുളകള്‍ക്ക് പുതിയ കൂമ്പെടുത്തു. ഇത് ശേഖരിച്ചാണ് വിവിധ കറികള്‍ ഉണ്ടാക്കുന്നത്. മുളങ്കൂമ്പ് ചെറുതായി അരിഞ്ഞ് പുഴുങ്ങി കട്ട് കളഞ്ഞ ശേഷമാണ് കറികള്‍ ഉണ്ടാക്കുന്നത്. തോരനും അച്ചാറുമാണ് പ്രധാനമായും ഉണ്ടാക്കുന്നത്. മഴക്കാലമാകുന്നതോടെ ആദിവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും കാര്യമായ പണിയുണ്ടാകില്ല. പുറമെനിന്ന് സാധങ്ങള്‍ വാങ്ങി കറിവെക്കാന്‍ സാധിക്കാതെ വരുന്നതോടെ വനവിഭവങ്ങള്‍ ശേഖരിച്ചാണ് കറിയുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.