Posted On
date_range Updated On
date_range നല്ല അച്ഛന് ജനിച്ചതിെൻറ അഹങ്കാരമുണ്ടെന്ന് ഷിബു ബേബി ജോൺ
കൊല്ലം: നല്ല അച്ഛന് ജനിച്ചതിെൻറ അഹങ്കാരം എന്നും തനിക്കുണ്ടാകുമെന്നും യു.ഡി.എഫ് സർക്കാറിൽ നിന്ന് ടീം സോളാറിന് സഹായം ചെയ്തത് ഗണേഷ് കുമാർ മാത്രമാണെന്നും ഷിബു ബേബി ജോൺ. തനിക്കെതിരെയുള്ള ഗണേഷ് കുമാറിെൻറ പരാർശത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സരിത തന്നെക്കുറിച്ച് ആക്ഷേപം ഉന്നയിക്കണമെങ്കിൽ ആരോ ഇതിന് പിന്നിലുണ്ട്. അത് സ്വാഭാവികമായും നിലവിലെ സാഹചര്യങ്ങൾ വെച്ച് ഗണേഷ് കുമാറും ആർ ബാലകൃഷ്ണ പിള്ളയുമായിരിക്കും. തെൻറ അഛൻ അഴിമതിക്ക് ശിക്ഷിച്ച് ജയിലിൽ കഴിയേണ്ടി വന്നിട്ടില്ലാത്തതുെകാണ്ട് തനിക്ക് ഒരു ലജ്ജയുമില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.