ജിഷ വധം: പ്രതിയെ രഹസ്യമായി വീടിനുസമീപം എത്തിച്ച് തെളിവെടുത്തു

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ വട്ടോളിപ്പടിയില്‍ ജിഷയുടെ വീടിനുസമീപം എത്തിച്ച് പൊലീസ് തെളിവെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് സ്വകാര്യകാറില്‍ പ്രതിയുമായി പൊലീസ് എത്തിയത്. ആലുവ പൊലീസ് ക്ളബിനുമുന്നില്‍ ഏതാനും ദിവസമായി തമ്പടിച്ചിരുന്ന ചാനല്‍പടയുടെ കണ്ണുവെട്ടിക്കാന്‍ പൊലീസ് ഒൗദ്യോഗികവാഹനം ഒഴിവാക്കുകയായിരുന്നു.
രാത്രി എട്ടോടെയാണ് പ്രതിയെ സ്ഥലത്തത്തെിച്ചത്. ഒപ്പമുണ്ടായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എസ്. ശശിധരനും ഉണ്ടായിരുന്നതായാണ് സൂചന. പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ ഇനി എങ്ങോട്ട് പോകണമെന്ന് പൊലീസ് പ്രതിയോട് ചോദിച്ചു. വൈദ്യശാലപ്പടിയിലേക്കെന്ന് പ്രതി മറുപടി പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ജിഷയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. വൈദ്യശാലപ്പടിയില്‍നിന്ന് വട്ടോളിപ്പടി കനാല്‍ ബണ്ടിലേക്ക് എളുപ്പവഴിയുണ്ട്. അതിലൂടെയാണ് താന്‍ പോയതെന്ന് പറഞ്ഞു. ആ വഴിയിലൂടെ ഉദ്യോഗസ്ഥര്‍ പ്രതിയെ കൊണ്ടുപോയി. ജിഷയുടെ വീട്ടില്‍ പ്രവേശിച്ചത് ഏത് മാര്‍ഗേനയാണെന്നും കൊലപാതകത്തിനുശേഷം പുറത്തുകടന്ന് രക്ഷപ്പെട്ടത് ഏത് വഴിയിലൂടെയാണെന്നും കാറിലിരുന്ന് കാണിച്ചുകൊടുത്തു. തുടര്‍ന്ന് രക്ഷപ്പെട്ട് വൈദ്യശാലപ്പടിയിലെ താമസസ്ഥലത്ത് എത്തിയത് ഏതുവഴിയിലൂടെയാണെന്നും സംഭവശേഷം കയറിയ കടകളും കാണിച്ചുകൊടുത്തു.
പ്രതിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. ആലുവയില്‍ ക്യാമ്പ് ചെയ്യുന്ന എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. അതേസമയം, പ്രതി കൂടെക്കൂടെ മൊഴി മാറ്റുകയാണത്രേ. ഇത് പൊലീസിന് തലവേദനയാകുന്നുണ്ട്. ദ്വിഭാഷിയുടെ സഹായത്താല്‍ മൊഴിയെടുക്കുന്നത് നടപടികളുടെ വേഗം കുറക്കുന്നതായും പറയുന്നു. അതിനിടെ, ലൈംഗികചൂഷണം ലക്ഷ്യംവെച്ചാണ് ജിഷയുമായി അടുപ്പമുണ്ടാക്കിയതെന്ന് പ്രതി വീണ്ടും മൊഴി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച ആലുവ പൊലീസ് ക്ളബില്‍ ദ്വിഭാഷി ലിപ്റ്റന്‍െറ സഹായത്താല്‍ ചോദ്യംചെയ്യലിലും പ്രതി ഇക്കാര്യം സമ്മതിച്ചിരുന്നു. തന്നെ ചെരിപ്പ് ഊരി അടിച്ചതാണ് കൊലയില്‍ കലാശിച്ചതിന് പ്രകോപനമായതെന്നും സുഹൃത്ത് അനാറുല്‍ ഇസ്ലാം അതിന് തന്നെ പ്രേരിപ്പിച്ചെന്നുമായിരുന്നു അന്നത്തെ മൊഴി. കൊലക്കുപിന്നില്‍ മറ്റാരും ഇല്ളെന്നാണ് ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ വ്യക്തമായതെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.