തിരുവന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 14 ാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ജനം വിധിയെഴുതിയത് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെയാണ്. പുതിയ സർക്കാറിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രഹിത സർക്കാറാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാൻ സർക്കാർ എല്ലാ നടപടിയും കൈെക്കാള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Full View നയപ്രഖ്യാപനത്തിലെ പ്രധാന പരാമർശങ്ങൾ
- സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
- ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിന് മുൻഗണന
- സെക്രേട്ടറിയറ്റ് സർവീസിനെ ഉൾപ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് രൂപീകരിക്കും
- വികസനം പരിസ്ഥിതി സൗഹൃദമെന്ന് ഉറപ്പുവരുത്തും.
- െഎടി, ടൂറിസം, ബയോടെക്നോളി രംഗങ്ങളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ
- കൃഷി ചെറുകിട വ്യവസായ രംഗങ്ങളിൽ 15 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
- 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരീശീലനവും സാമ്പത്തിക സഹായവും
- ഗ്യാസ് ൈപപ്പ് ലൈൻ പദ്ധതി സ്ഥാപിക്കും
- കോഴിക്കോട് തിരുവനന്തപുരം വിമാനത്താവള വികസനം പൂർത്തിയാക്കും
- വിപണി വിലയും പുന:രധിവാസവും ഉറപ്പാക്കി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും
- സ്കൂൾ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലാക്കും.
- സർവകലാശാലകളെ മികവിെൻറ കേന്ദ്രങ്ങളാക്കും
- സ്വകാര്യ നിക്ഷേപത്തിന് സൗകര്യമൊരുക്കും
- പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത തരത്തിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കും സ്വകാര്യ നിക്ഷേപം
- പഞ്ചവർഷ പദ്ധതി തുടരും.
- ആസൂത്രണം കൂടുതൽ ശാസ്ത്രീയമാക്കും
- ട്രഷറി നിയന്ത്രണം ഏർപ്പെടുത്തില്ല.
- നികുതി വരുമാനം കൂട്ടും.
- അനാവശ്യ ചെലവുകൾ നിയന്ത്രിക്കും.
- പുതിയ സാമ്പത്തിക മാനേജ്മെൻറ് സിസ്റ്റം രൂപീകരിക്കും.
- ട്രഷറിയിൽ കോർബാങ്കിങ് സംവിധാനം ആറുമാസത്തിനകം
- െഎടി നയം ആറുമാസത്തിനകം
- കോഴിക്കോട് സൈബർ സ്പേസ് ഇൗ സാമ്പത്തികവർഷം തന്നെ പൂർത്തീകരിക്കും
- ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കും
- വിശപ്പ് രഹിത സംസ്ഥാനമാക്കും
- സ്കൂള്‍ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും
- സേവനാവകാശ നിയമം ശക്തിപ്പെടുത്തും
- ജന്‍ഡര്‍ സൌഹൃദ സംസ്ഥാനമാക്കും
- കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വകുപ്പ് രൂപീകരിക്കും
- തദ്ദേശ സ്ഥാപനങ്ങളില്‍ സോഷിയല്‍ ഒഡിറ്റ്
- ക്രമസമാധാനപാലനം ശക്തിപ്പെടുത്തും
- തൊഴിലില്ലായ്മക്ക് പരിഹാരം കാണും
- സാമൂഹ്യസുരക്ഷ ഉറപ്പാക്കും
- പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും
- ഭരണ സംവിധാനം അഴിമതിരഹിതമാക്കും
- അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും
- പച്ചക്കറി സംരംഭണ-വിതരണ സംവിധാനം ഉണ്ടാക്കും
- നാളികേര കൃഷി വികസനത്തിന് ആക്ഷന്‍ പ്ലാന്‍
- പച്ചക്കറി കൃഷി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
- പച്ചക്കറി കൃഷി വ്യാപിപ്പിക്കും, ജൈവകൃഷി നയം പ്രഖ്യാപിക്കും
- എല്ലാ ജില്ലയിലും രണ്ട് വീതം സംരംഭക പദ്ധതികള്‍ നടപ്പാക്കും
- വികേന്ദ്രീകരണ ആസൂത്രണ പദ്ധതി നടപ്പാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം സഹായം നല്‍കും
- നഗരാസൂത്രണ സംവിധാനം പരിഷ്കരിക്കും
- ജലസംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കും
- പെണ്‍കുട്ടികളുടെ കായിക വികസനത്തിന് പ്രത്യേക പദ്ധതി
- സ്കൂളുകളില്‍ സ്പോട്സ് ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കും
- സ്കൂളുകളില്‍ യോഗ നടപ്പാക്കും
- എൻജിനീയറിങ് കോളജുകളെ ഇന്‍ഫര്‍മേഷന്‍ പവർഹൗസുകളാക്കും
- സര്‍വലാശാല ഭരണ സംവിധാനവും തെരഞ്ഞെടുപ്പ് രീതികളും പരിഷ്കരിക്കും
- കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും
- കാമ്പസുകളെ പരിസ്ഥിതി സൗഹൃദമാക്കും
- 8 മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാക്കും
- വിദ്യാഭ്യാസ മേഖലയില്‍ ആധുനീകരണം നടപ്പാക്കും
- മെഡിക്കല്‍ കോളജുകളെ മികവിൈൻറ കേന്ദ്രമാക്കും
- ആരോഗ്യ മേഖലയില്‍ ഇ ഹെല്‍ത് പദ്ധതി
- ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റ് സേവനങ്ങള്‍ നല്‍കും
- സാംക്രമിക രോഗങ്ങള്‍ തടയാന്‍ പ്രത്യേക പദ്ധതി
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കും
- കാര്‍ഷിക ഉൽപന്ന വിപണന ശൃംഖല സ്ഥാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.