സ്മാര്‍ട്ട്​ സിറ്റി മൂന്ന്​ വര്‍ഷത്തിനകം പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്മാർട്ട് സിറ്റി അധികൃതരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.  നിര്‍മാണജോലികള്‍ മൂന്നു വര്‍ഷ സമയപരിധിക്കുള്ളിൽ തീര്‍പ്പാക്കാന്‍ ധാരണയായി. ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട് സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് നിര്‍മ്മിക്കേ-ത്. ഇതി. 67 ലക്ഷം ചതുരശ്ര അടി ഐടി ആവശ്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐടി-ഇതര ആവശ്യങ്ങള്‍ക്കും വേണ്ട-ിയാകും. നിലവിൽ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഐ.ടി ആവശ്യങ്ങൾക്കു വേണ്ടി അമ്പത്തിയ-ര ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മാണം 2020-ന് മുമ്പ് പൂര്‍ത്തിയാക്കും.

അടുത്ത സ്മാര്‍ട്ട്സിറ്റി ബോര്‍ഡ് യോഗം 2016 ആഗസ്റ്റ് 6-ന് കൊച്ചിയിൽ ചേരാന്‍ തീരുമാനമായി. സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. യൂസഫലി, സ്മാര്‍ട്ട് സിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ബാജു ജോര്‍ജ്, അഡീഷനൽ  ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.