തിരുവനന്തപുരം: കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രമായി മാറിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കായികരംഗം ജനകീയവൽകരിക്കും. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജയരാജൻ പറഞ്ഞു. രാജ്യാന്തര ഒളിമ്പിക്സ് ദിനാചാരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം കായിക മന്ത്രി പതാക വീശി ഫ്ളാഗ് ഒാഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ കായിക മന്ത്രി എം. വിജയകുമാർ, കായിക താരം കെ.എം ബീന മോൾ അടക്കമുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.