Posted On
date_range Updated On
date_range ഇന്ധനവില വർധന: കോൺഗ്രസിന്‍റെ പ്രതിഷേധ സമരം ഇന്ന്
തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനക്കെതിരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തും. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞിട്ടും വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആര്‍എംഎസിന് മുന്നില്‍ വി എം സുധീരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.