ഡിഫ്തീരിയ ബാധിച്ച് താനൂരില്‍ വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. താനൂര്‍ മോര്യ അത്താണിക്കല്‍ സ്വദേശി മുഹമ്മദ് അമീനാണ് (16) മരിച്ചത്. പൊന്നാനിയിലെ മത-ഭൗതിക പഠന സ്ഥാപനത്തില്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞമാസം 31ന് ജലദോഷ ബാധിതനായി നാട്ടിലേക്ക് വന്ന അമീന്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ജലദോഷം കുറയാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടുത്തെ പരിശോധനയിലാണ് ഡിഫ്തീരിയയാണെന്ന് സ്ഥിരീകരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി രണ്ടോടെ മരണം സംഭവിച്ചു. വിദ്യാര്‍ഥി ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ളെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.