മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസുടമകൾ

കൊച്ചി: മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.

ഇന്ധന വിലവർധനവിനെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് രണ്ട് വർഷം മുൻപ് ബസ്ചാർജ് വർധിപ്പിച്ചത്. എന്നാൽ ഇന്ധന വില കുറഞ്ഞപ്പോൾ ബസ്ചാർജ് കുറക്കണമെന്ന യാത്രാക്കാരുടെ ആവശ്യം ഉടമകൾ പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.