​പ്രതിയെ തൂക്കിക്കൊല്ലണമെന്ന്​ ​ ജിഷയുടെ അമ്മ

കൊച്ചി: മകളെ കൊന്നയാളെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ. മകൾ എങ്ങനെയൊക്കെ വേദന അനുഭവിച്ചുവോ അങ്ങനെയെല്ലാം ശിക്ഷിച്ചശേഷം പ്രതിയെ തൂക്കിക്കൊല്ലണമെന്നാണ്  ജിഷയുടെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. പ്രതിക്ക് ജിഷയോട് മുൻ വൈരാഗ്യമുണ്ടാവാനിടയില്ല. ഒരു അമ്മക്കും സഹോദരങ്ങൾക്കും ഇൗ അനുഭവം ഉണ്ടാകാൻ ഇടവരരുതെന്നും അവർ പറഞ്ഞു. പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.