പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം: മനുഷ്യാവകാശ കമീഷന് പരാതി

കൊച്ചി: നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ ഭൗതികശരീരം അവരുടെ അന്ത്യാഭിലാഷമനുസരിച്ച് കുമരകം സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാനുള്ള അവകാശം നിഷേധിച്ച നടപടി ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് നിരക്കാത്തതും മനുഷ്യാവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയുമാണെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. 1998ലെ പഞ്ചായത്തീരാജ് ചട്ട പ്രകാരം അനാഥ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ മറവുചെയ്യാം എന്ന നിബന്ധനയോടെയാണ് പള്ളികളോടുചേര്‍ന്ന് സെമിത്തേരികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഈ വ്യവസ്ഥ പള്ളിയധികാരികള്‍ അട്ടിമറിച്ചു. വിഷയത്തില്‍ ഹൈകോടതി ഇടപെട്ട്  നടപടി കൈക്കൊള്ളണമെന്ന് കൗണ്‍സില്‍ പ്രസിഡന്‍റ് ജോസഫ് വെളിവില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.