കൊല്ലം സ്ഫോടനം: അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല –ഐ.ജി

കൊല്ലം: കലക്ടറേറ്റ് വളപ്പിലെ സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി അടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തി കുറഞ്ഞ ബോംബ് സ്ഫോടനമാണെങ്കിലും ഗുരുതര സംഭവമായാണ് പൊലീസ് കാണുന്നത്. ഇലക്ട്രോണിക്സ് വൈദഗ്ധ്യമുള്ളയാളാണ് ബോംബ് നിര്‍മിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം സംഘടനകളെ സംശയിക്കുന്നുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതുപോലുള്ള സ്ഫോടനമാണിത്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ എട്ട് സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും. കലക്ടറേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. ടൈമര്‍ സംവിധാനമല്ല, ടൈം ഡിലേ സംവിധാനമാണ് ബോംബില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശ്യം വ്യക്തമല്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒരുതരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തില്‍ ജീപ്പിനും സമീപത്തെ തണല്‍മരത്തിന്‍െറ സംരക്ഷണഭിത്തിക്കും കേടുപാട് സംഭവിച്ചു. സ്ഫോടന ശക്തിയില്‍ കല്ളോ മറ്റ് വസ്തുക്കളോ തെറിച്ചാണ് സാബുവിന് പരിക്കേറ്റതെന്നാണ് നിഗമനം. സ്ഫോടനത്തത്തെുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിലച്ചു. കലക്ടര്‍ എ. ഷൈനാമോള്‍ കോടതിക്കും സമീപ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമീഷണര്‍ സതീഷ് ബിനോയുടെയും എ.സി.പി കെ. ലാല്‍ജിയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം കലക്ടറേറ്റിന്‍െറ നിയന്ത്രണം ഏറ്റെടുത്തു. സംഭവം നടന്ന സ്ഥലം കയര്‍ കൊണ്ട് കെട്ടിത്തിരിച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം സ്ഥലത്തത്തെി സ്ഥിതിഗതി പരിശോധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.