സ്കൂൾ പ്രവേശത്തിന് വാക്സിനേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്‌കൂള്‍ പ്രവേശത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ സർക്കുലർ പുറപ്പെടുവിച്ചു. പ്രതിരോധ വാക്സിനുകള്‍ക്കെതിരായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയുള്ള  കര്‍ശന നടപടിയുടെ ഭാഗമായാണ് ഈ നിർദേശം. ഇതോടൊപ്പം സംസ്ഥാനത്തെ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയേക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകളെടുക്കാനും തീരുമാനമായി. വാക്സിനേഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, വാക്സിനേഷനേക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാനാണ് നിര്‍ദ്ദേശം.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തുക. അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇതിന്‍റെ ചുമതല. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരുമാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കുട്ടികളുടെ രോഗപ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നത്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.