ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും

മട്ടാഞ്ചേരി: ട്രോളിങ് നിരോധം ചൊവ്വാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധം. സംസ്ഥാന ഫിഷറീസ് മന്ത്രി വിളിച്ചുചേര്‍ത്ത മത്സ്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുന്‍കാലങ്ങളിലേത് പോലെ ഈ വര്‍ഷവും ട്രോളിങ് നിരോധം തുടരാന്‍ തീരുമാനിച്ചത്.

ട്രോളിങ് നിരോധം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ 3,200ഓളം വരുന്ന ടോള്‍നെറ്റ്, പേഴ്സിന്‍ ബോട്ടുകളിലെ തൊഴിലാളികളുടെയും അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്ന ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടെ നാളുകളായിരിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ കരക്കടുപ്പിച്ചിരുന്നു. കനത്ത മഴയില്‍ കടല്‍ പ്രക്ഷുബ്ധമായതോടെ കാര്യമായ മത്സ്യം കിട്ടാതെയാണ് ഇവര്‍ കരയിലേക്ക് മടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.