തൃശൂര്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ദാദ്രിയിലെ മട്ടണ്‍ ബീഫായി മാറിയതെന്ന് ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. ജെ.എന്‍.യുവിലെ വ്യാജ വീഡിയോ ഒറിജിനിലായി മാറിയതിനുള്ള കാരണവും ഇതുതന്നെയാണെന്നും സി.പി.ഐ ജില്ലാ കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കനയ്യകുമാർ പറഞ്ഞു.
അനാവശ്യമായി മിസൈല്‍ വാങ്ങിക്കൂട്ടുന്ന ഭരണകൂടം വിദ്യാഭ്യാസത്തിനും സമൂഹ്യ നീതിക്കുമായി പണം ചിലവഴിക്കുന്നിന്നില്ല. രാജ്യത്തിന്‍റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിന് മുടക്കേണ്ട പണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നു നടക്കുകയാണ്. രാജ്യത്തിനുവേണ്ടി വേദനിക്കുന്നവരും നശിപ്പിക്കാന്‍ നോക്കുന്നവരും തമ്മിലാണ് പോരാട്ടം. കൃഷിക്കാരനായ പിതാവും സൈന്യത്തില്‍ സേവനം ചെയ്യുന്ന സഹോദരനുമുള്ള പാവപ്പെട്ട വീട്ടില്‍ നിന്നാണ് താന്‍ വരുന്നത്. എന്നെ ഒരിക്കലും രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രചരണത്തിനല്ല, പ്രവൃത്തിക്കാണ് സ്ഥാനം. കേരളം ഇതിന് മാതൃകയാണ്. സംഘടിതമായ ആശയപ്രചാരണം രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എന്നാല്‍ അത് മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവും പട്ടാമ്പി എം.എല്‍.എയുമായ മുഹമ്മദ് മുഹ്സിന്‍, കെ.രാജന്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് എന്നിവരും കനയ്യകുമാറിനൊപ്പമുണ്ടായിരുന്നു. തൃശൂരില്‍ നടക്കുന്ന ഇ.എം.എസ് സ്മൃതിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു കനയ്യകുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.