ജിഷ വധം: ഇടുക്കിയില്‍നിന്ന് കസ്റ്റഡിയിലെടുത്തയാള്‍ ചികിത്സ തേടി

തൊടുപുഴ: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി വെണ്‍മണിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് മര്‍ദനത്തില്‍ വലത് കൈക്കും നടുവിനും പരിക്കേറ്റതായി ആരോപിച്ചാണ് മൂവാറ്റുപുഴ സ്വദേശി മണികണ്ഠന്‍ ചികിത്സ തേടിയത്.

കഞ്ഞിക്കുഴി പൊലീസ് തന്നെ മര്‍ദിച്ച ശേഷമാണ് അന്വേഷണ സംഘത്തിന് കൈമാറിയതെന്നും അന്വേഷണ സംഘം ചോദ്യംചെയ്ത ശേഷം വിട്ടയച്ചതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയിലും എത്തുകയായിരുന്നു. എന്നാല്‍, മണികണ്ഠന്‍െറ ശരീരത്ത് മര്‍ദനമേറ്റത് കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മണികണ്ഠനെ സംശയസാഹചര്യത്തില്‍ വെണ്‍മണി പൊലീസ് പിടികൂടിയത്.എന്നാല്‍, മര്‍ദിച്ചിട്ടില്ളെന്നും പുറത്തുവിട്ട രൂപരേഖയോട് സാമ്യമുള്ളതിനാല്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നുവെന്നും കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.

പൊലീസ് സി.സി ടി.വി ഹാര്‍ഡ് ഡിസ്ക് പരിശോധിക്കുന്നു
കൊച്ചി: ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുന്നു. ഇതിന്‍െറ ഭാഗമായി സി.സി ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. അതേസമയം കഴിഞ്ഞ ദിവസം ഇടുക്കി കഞ്ഞിക്കുഴിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിന്‍െറ രക്തസാമ്പ്ള്‍ ഡി.എന്‍.എ പരിശോധനക്കായി ഹൈദരാബാദ് കേന്ദ്രലാബിലേക്ക് അയച്ചു.

ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം മൊത്തക്കച്ചവട കടയിലെ സി.സി ടി.വി ഹാര്‍ഡ് ഡിസ്ക്കാണ് പരിശോധനക്ക് അയച്ചത്. ചുരിദാര്‍ ധരിച്ച യുവതിയും മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതിയുടെ മുഖം അവ്യക്തമാണ്. ഇത് ജിഷയുടെ അമ്മയെയും സഹോദരിയെയും പൊലീസ് കാണിച്ചു. എന്നാല്‍, യുവതി ജിഷയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞില്ല. ശനിയാഴ്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നതായി അറിയുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതി അന്വേഷിക്കുന്നതിന്‍െറ ഭാഗമായാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.