മലാപ്പറമ്പ് പി.ടി.എ പുതിയ അപേക്ഷയുമായി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ അധ്യയനം അവിടത്തെന്നെ നടത്താന്‍ അനുമതിനല്‍കണമെന്നാവശ്യപ്പെട്ട് പി.ടി.എ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സ്കൂള്‍ പൂട്ടുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടാണ് അഡ്വ. ദീപക് പ്രകാശ് പി.ടി.എക്കുവേണ്ടി മറ്റൊരു ഹരജി നല്‍കിയത്. മാനേജ്മെന്‍റ് കൈകൊണ്ട നടപടി തടയാന്‍ ഒരുവര്‍ഷമായി ഒന്നുംചെയ്യാതെ ഇപ്പോള്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജി തള്ളിയത്. എന്നാല്‍, വിധി പുറപ്പെടുവിച്ച സാഹചര്യമല്ല, സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന്  ഹരജിയില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.