മഴക്കാലത്ത് ഷൂസ് ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍

തിരുവനന്തപുരം: മഴക്കാലത്ത് യൂനിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരിപ്പോ മറ്റോ അണിയിച്ചാല്‍ മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, സി.ബി.എസ്.ഇയുടെ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വീകരിച്ച നടപടി 10 ദിവസത്തിനകം അറിയിക്കണമെന്നും അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നനഞ്ഞ ഷൂസും സോക്സുമായി ദിവസം മുഴുവന്‍ ക്ളാസില്‍ ഇരിക്കുന്നത് കുട്ടികള്‍ക്ക് അസുഖത്തിന് കാരണമാകുന്നെന്നും മഴക്കാലത്ത് ഷൂസും സോക്സും ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് രക്ഷിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.