Posted On
date_range Updated On
date_range ഹരിത ട്രൈബ്യൂണല്‍ വിധി: 21ന് മോട്ടോര്‍വാഹന പണിമുടക്ക്
തിരുവനന്തപുരം: ഹരിത ട്രൈബ്യൂണല്‍ വിധി സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 21ന് വാഹനപണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു.
പണിമുടക്കിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ 17ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കോടതിവിധിയുടെ താല്‍ക്കാലിക സ്റ്റേയോ സമയം ദീര്‍ഘിപ്പിക്കലോ കൊണ്ട് പ്രശ്നപരിഹാരമാവില്ല. നടപ്പാക്കുകയില്ളെന്ന ഉറപ്പാണ് വേണ്ടതെന്ന് പി. നന്ദകുമാര്‍ (സി.ഐ.ടി.യു), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), അഡ്വ. നാരായണന്‍ നായര്‍ (ഐ.എന്‍.ടി.യു.സി), യു. പോക്കര്‍ (എസ്.ടി.യു.), ടി.സി. വിജയന്‍ (യു.ടി.യു.സി.), മനയത്ത് ചന്ദ്രന്‍ (എച്ച്.എം.എസ്), ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ), മനോജ് പെരുമ്പള്ളി (ജനതാ ട്രേഡ് യൂനിയന്‍ സെന്‍റര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.