ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളജിെൻറ മറവിൽ റിയൽ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആകെ 25 ഏക്കർ സ്ഥലം മാത്രമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിെൻറ പകുതി മാത്രമാണ് നിലവിൽ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാന സർക്കാർ ഒരു പൈസ പോലും പദ്ധതിക്കായി ചെലവാക്കിയിട്ടില്ല. ഇതിെൻറ പേരിൽ ആരോപണമുന്നയിക്കുന്നത് ദൗർഭാഗ്യകരമാണ്. ഹരിപ്പാട് മെഡിക്കൽ കോളജ് വേണ്ട എന്നതാണ് ഇടതുമുന്നണിയുടെ നയമെങ്കിൽ അത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിയെ ന്യായീകരിച്ചത്.
ഹരിപ്പാട് മെഡിക്കൽ കോളജ് സ്വകാര്യസംരംഭം ആണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തുനൽകും. പദ്ധതിക്കായി നബാർഡ് 90 കോടി അനുവദിച്ചെങ്കിലും ഒരു പൈസയും ചെലവാക്കിയിട്ടില്ല.
ഭൂമി ഏറ്റെടുക്കാനായി മുന്‍ സര്‍ക്കാര്‍ പതിനഞ്ച് കോടി അനുവദിച്ചിരുന്നു. ഇതുപോലും ചെലവഴിച്ചിട്ടില്ല. ഹരിപ്പാട് മെഡിക്കല്‍ കോളെജിനായി സ്ഥലം കണ്ടുപിടിച്ചത് താനല്ല, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. കണ്‍സള്‍ട്ടന്‍സിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൺസൾട്ടൻസി ആർക്കും നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.