ഹരിപ്പാട് മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ പുന:പരിശോധനക്ക്

 

ആലപ്പുഴ: പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി ഇടത് സര്‍ക്കാര്‍ പുന$പരിശോധിക്കുന്നു. സിയാല്‍ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് കരുവാറ്റയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മേയ് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന്‍െറ ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് 18 കിലോ മീറ്റര്‍ മാത്രം അകലെ പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനെതിരെ അന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റും പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഒരു പരിധിവരെ പദ്ധതിയെ പിന്തുണക്കുന്ന സമീപനമായിരുന്നു സി.പി.എം  നേതൃത്വം സ്വീകരിച്ചത്. ഇപ്പോള്‍  യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിവാദ ഉത്തരവുകളും നടപടികളും പുന$പരിശോധിക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രിമാരടക്കം പദ്ധതിയുടെ നിയമവിരുദ്ധ വശങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തത്തെിയിരിക്കുന്നത്.
പുതിയ മെഡിക്കല്‍ കോളജ് സംബന്ധിച്ച് മുന്‍ തീരുമാനങ്ങള്‍ പുന$പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.  മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡില്‍നിന്ന് 300 കോടി രൂപ വായ്പ എടുക്കാനുള്ള തീരുമാനമാണ് ആദ്യം പരിശോധിക്കുക. സ്വകാര്യമേഖലക്ക് നടത്തിപ്പ് അവകാശമുള്ള സ്ഥാപനത്തിന്‍െറ ചെലവ് ഖജനാവില്‍നിന്ന് വഹിക്കേണ്ടതില്ല എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം. വയല്‍ ഉള്‍പ്പെടുന്ന മേഖലയാണ് പദ്ധതിക്ക്  മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിയമം ലംഘിച്ച് ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുവദിക്കില്ളെന്നും തോമസ് ഐസക് പറഞ്ഞു.
ഇതിനിടെ വയല്‍ ഏറ്റെടുത്തതിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്. വയല്‍  നികത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിയമങ്ങള്‍ പാലിക്കാതെയാണ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് വില നിശ്ചയിച്ച് ഭൂമിയേറ്റെടുക്കാന്‍ റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ് മെഡിക്കല്‍ കോളജിന് മുന്‍കൈ എടുത്തത്. ചാരിറ്റബ്ള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സൊസൈറ്റിക്ക് ആയിരുന്നു നടത്തിപ്പ് ചുമതല. ഇതില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഓഹരി. ബാക്കി 25 സ്വകാര്യവ്യക്തികള്‍ ഉള്‍പ്പെട്ട ഈ സൊസൈറ്റിക്കാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലയാണ് ഓഹരിയായി നല്‍കുന്നത്.
നല്‍കിക്കഴിഞ്ഞാല്‍ മെഡിക്കല്‍ കോളജ് കമ്പനിയുടേതായി മാറും. കെട്ടിടങ്ങളും പശ്ചാത്തലസൗകര്യങ്ങളും ഒരുക്കി ഭൂമിയടക്കം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സൊസൈറ്റിക്ക് 99 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കണം.  മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് ആര്‍ജി മാട്രിക്സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് സംബന്ധിച്ചും പരാതിയുണ്ട്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ ഉറപ്പിച്ചപ്പോള്‍ സര്‍ക്കാറിന് അഞ്ച് കോടി രൂപ നഷ്ടം ഉണ്ടായെന്നാണ് ആക്ഷേപം. പദ്ധതി ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ പ്രതികരണം. ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു. വയല്‍ നികത്താനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പുന$പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്.

 നിലം നികത്തിയത് നിയമാനുസൃതം –ചെന്നിത്തല
തിരുവനന്തപുരം: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്വകാര്യമാണെന്ന വാദം ശരിയല്ളെന്നും നിലംനികത്തിയത് നിയമാനുസൃതമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊതു-സ്വകാര്യ (പി.പി.പി. മോഡല്‍) പങ്കാളിത്തത്തോടും പ്രവാസികളുടെ സഹായത്തോടും കൂടിയുള്ളതാണിത്. നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തിന്‍െറയും കണ്ണൂര്‍ വിമാനത്താവളത്തിന്‍െറയും മാതൃകയിലാണ് കോളജിന്‍െറ ഭരണസംവിധാനത്തിന് രൂപം നല്‍കിയത്. അല്ലാതെയുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇതുസംബന്ധിച്ച് മന്ത്രിമാരായ ഡോ. തോമസ് ഐസക്കിന്‍െറയും കെ.കെ. ശൈലജയുടെയും പ്രതികരണങ്ങള്‍ കാര്യങ്ങള്‍ പഠിക്കാതെയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍  പറഞ്ഞു.
2012 മാര്‍ച്ച് 19ലെ ബജറ്റിലാണ് പൊതു-സ്വകാര്യ മേഖലയില്‍ കോളജിനെ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 26 ശതമാനം പങ്കാളിത്തം സര്‍ക്കാറിനും മറ്റുള്ളവ പൊതു-സ്വകാര്യ മേഖലക്കുമാണ്. സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് കോളജ് പ്രവര്‍ത്തിക്കുക. കോളജിന്‍െറ ഗവേണിങ് ബോഡിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി ആയിരിക്കും. സ്ഥലമെടുപ്പിന് 15 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ലഭ്യമാക്കിയത്. 27 ഏക്കറാണ് കോളജിന് ഏറ്റെടുക്കുന്നത്. ഇതിന്‍െറ ഒരു ഭാഗം നിലമായതിനാലാണ് സര്‍ക്കാര്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ വഴിവിട്ട കാര്യങ്ങളൊന്നും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ല. ഹരിപ്പാട് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുതിയ സര്‍ക്കാറിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT