വി.ആര്‍. രാഗേഷ് അവാര്‍ഡ് ഏറ്റുവാങ്ങി


ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് രാജ്യാന്തര തലത്തില്‍ ഏര്‍പ്പെടുത്തിയ മായ കമ്മത്ത് മെമ്മോറിയല്‍ കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് അര്‍ഹനായ ‘മാധ്യമം’ ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ രാഗേഷിന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ചീഫ് പബ്ളിക് റിലേഷന്‍ ഓഫിസര്‍ യു.വി. വസന്ത റാവു അവാര്‍ഡ് തുകയായ 15,000 രൂപയും പ്രശസ്തിപത്രവും കൈമാറി. പുണെയില്‍നിന്നുള്ള അലോക് നിരന്ദറിനാണ് ഒന്നാം സ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.