തോൽവി ചർച്ച ചെയ്യാനുള്ള കെ.പി.സി.സി യോഗം തുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനുള്ള കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവ് തുടങ്ങി. ആദ്യ ദിവസം തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചര്‍ച്ചയും രണ്ടാം ദിവസം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയിലുമാണ് ചര്‍ച്ച നടക്കുക. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടു ദിവസത്തെ യോഗം ചേരാന്‍ തീരുമാനിച്ചത്. നെയ്യാര്‍ഡാമിനടുത്ത രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലാണ് യോഗം.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ചര്‍ച്ചകളിലേക്ക് പോകണമെന്നാണ് പൊതുവെയുളള ധാരണ. കെ.പി.സി. പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി രണ്ടു ദിവസവും പങ്കെടുക്കും.

പാര്‍ട്ടിയിലെ ഒരു വിഭാഗം ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചതും അഴിമതി ആരോപണങ്ങളും അവസാനകാലത്തെ വിവാദ തീരുമാനങ്ങളെയും വിജയകരമായി പ്രതിരോധിക്കാന്‍ കഴിയാത്തതും സംഘടനാ തലത്തിലെ പിഴവുകളും ചർച്ചയിൽ ഉൾപ്പെടുമെന്നറിയുന്നു. നേമത്തെ വോട്ടുചോര്‍ച്ച പല അംഗങ്ങളും ഉയര്‍ത്തിയേക്കും. വനിതകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരോടുള്ള അവഗണന, തൃശൂരിലേതുള്‍പ്പെടെയുള്ള വിഭാഗീയത എന്നിവയും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.