പാലക്കാട്: റൈഫിൾ അസോസിയേഷന്‍റെ പാലക്കാട്ട് ഒാഫീസിൽ സൂക്ഷിച്ച വെടിയുണ്ടകൾ കാണാതായ കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിലെ സർക്കിൾ ഇൻസ്പെക്ടർ ശൈലേഷ് കുമാറിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കും വിവരശേഖരണത്തിനുമായി പാലക്കാട്ടെത്തിയത്. കൽമണ്ഡപത്തെ റൈഫിൾ അസോസിയേഷൻ ഒാഫീസിലും ഷൂട്ടിങ് റേഞ്ചിലും പരിശോധന നടത്തിയ അന്വേഷണസംഘം പരിശീലകരിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ജനുവരി 29ന് റൈഫിൾ അസോസിയേഷനുകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. മാർച്ച് 30ന് നാല് കേസുകൾ സി.ബി.ഐ റജിസ്റ്റർ ചെയതു. വ്യാജരേഖ ചമച്ച് ആലപ്പുഴയിൽ റജിസ്റ്റർ ചെയ്ത സംസ്ഥാന അസോസിയേഷന്‍റെ പ്രവർത്തനം, 2009-13 കാലയളവിലെ കോട്ടയം അസോസിയേഷന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകളുടെ കണക്കിലെ പൊരുത്തക്കേട്, ദേശീയ ഗെയിംസിന് ലഭിച്ച വെടിയുണ്ടകളുടെ അനധികൃത സൂക്ഷിപ്പ്, 1959ലെ ആയുധനിയമം ലംഘിച്ചുളള വെടിയുണ്ടകളുടെ കൈമാറ്റം തുടങ്ങിയവയാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.