???? ?????????? ????????????????? ???????????? ????? ???????? ???????? ???? ???? ?????? ??????????. ?????? ??.??. ???????????? ??????? ???????? ????????? ?????

കണ്ണൂര്‍: കേരള മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതത്തെിയ മുഹമ്മദ് മുനവിറിന്‍െറ ചാല കോയ്യോട്ടെ വീട്ടില്‍ (ബൈത്തുസലാമില്‍) സന്തോഷത്തിരയിളക്കം. കഴിഞ്ഞ തവണ നേരിയ റാങ്കിന്‍െറ വ്യത്യാസത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശം ലഭ്യമാകാതിരുന്ന മുനവിര്‍ ഇത്തവണ ഒന്നാമനായതിന്‍െറ ആഹ്ളാദത്തിലാണ്. ഫലപ്രഖ്യാപനത്തിനുശേഷം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, പി.കെ. ശ്രീമതി എം.പി തുടങ്ങി നിരവധി പ്രമുഖര്‍ റാങ്ക് നേട്ടത്തിലൂടെ ജില്ലയുടെ അഭിമാനമായ മുനവിറിനെ അഭിനന്ദനസന്ദേശമറിയിച്ചു.
‘സ്വാശ്രയ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ തലവരിപ്പണം നല്‍കാനില്ല. പ്ളസ്ടുവിന് ശേഷവും തുടര്‍പഠനം സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെയാവണം’ ഈ നിശ്ചയദാര്‍ഢ്യമാണ് മുഹമ്മദ് മുനവിറിനെ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ ഒന്നാമനാക്കിയത്. പ്രൈമറിതലം മുതല്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തില്‍  മികച്ച പഠനനിലവാരം കാഴ്ചവെച്ച  മുനവിര്‍ പെരളശ്ശേരി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളിലും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ളസ് നേട്ടം സ്വന്തമാക്കിയിരുന്നു.
നീര്‍ച്ചാല്‍, മുതുക്കുറ്റി ഗവ. സ്കൂളുകളിലായിരുന്നു മുനവറിന്‍െറ പ്രാഥമിക വിദ്യാഭ്യാസം. മക്രേരി സ്പെഷല്‍ വില്ളേജ്  ഓഫിസറായ പി.പി. മുഹമ്മദലിയുടെയും പയ്യാമ്പലം ഗേള്‍സ് സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയായ വി.വി. നദീറയുടെയും മൂത്തമകനാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ ആയിഷത്ത് മുബഷിറ ജ്യേഷ്ഠന്‍െറ വിജയപാതയില്‍ തൊട്ടുപിന്നാലെയുണ്ട്.
 പ്ളസ് ടു പരീക്ഷയില്‍ 1191 മാര്‍ക്ക് നേടി 99 ശതമാനം മാര്‍ക്ക് നേടാനായതും മുനവിറിന് എന്‍ട്രന്‍സ് പരീക്ഷാവേളയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2015ല്‍ നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ 1144 (മെഡിക്കല്‍), 503 (എന്‍ജിനീയറിങ്) റാങ്കുകള്‍ സ്വന്തമാക്കിയ മുനവിറിന് മെഡിക്കല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശം ലഭ്യമായിരുന്നില്ല. തുടര്‍ന്നാണ് ഒരു തവണ കൂടി എന്‍ട്രന്‍സ് കടമ്പയെ നേരിടാനുള്ള തീരുമാനത്തിലത്തെിയത്.
 തുടര്‍ന്ന് പാലയിലെ ബ്രില്യന്‍സ് പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന മുനവിറിനെ തേടിയത്തെിയത് സ്വപ്നതുല്യമായ നേട്ടം. റാങ്കിന്‍െറ സന്തോഷം പങ്കിടാനത്തെിയ ബന്ധുക്കളെയും അയല്‍ക്കാരെയും മാധ്യമപ്രവര്‍ത്തകരെയും മധുരം വിതരണം ചെയ്തായിരുന്നു കുടുംബാംഗങ്ങള്‍ വരവേറ്റത്. അഖിലേന്ത്യ മെഡിക്കല്‍, ജിപ്മര്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ കൂടി എഴുതിയ മുനവിര്‍ ഫലം കാത്തിരിക്കുകയാണ്. ഡല്‍ഹി എയിംസില്‍ തുടര്‍പഠനമാണ് തന്‍െറ ആഗ്രഹമെന്നും മുനവിര്‍ മനസ്സ് തുറന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.