അടച്ചിട്ട മുറിയിലേക്ക് റാങ്കിന്‍െറ വിളിയെത്തി

കോട്ടക്കല്‍: അടച്ചിട്ട മുറിയിലേക്ക് റാങ്കിന്‍െറ വിളിയത്തെിയപ്പോള്‍ പ്രാര്‍ഥനയിലായിരുന്നു മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ ഒതുക്കുങ്ങല്‍ അരിച്ചോളിലെ റമീസ ജഹാന്‍. പരീക്ഷ കൂളായി എഴുതിയ റമീസ ഫലപ്രഖ്യാപന ദിവസം പക്ഷേ, ടെന്‍ഷനിലായിരുന്നു.
വാര്‍ത്തയറിയാന്‍ ഉമ്മ റസിയാനത്തിനെ ഏല്‍പ്പിച്ച് വാതിലടച്ച് പ്രാര്‍ഥനയില്‍ മുഴുകിയപ്പോഴും ആദ്യ 25 റാങ്കുകാരില്‍ താനുണ്ടാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു റമീസ. തൊട്ടുപിന്നാലെ ഉമ്മയുടെ വിളിയത്തെി. സന്തോഷത്തിനിടെ റാങ്കുണ്ടെന്ന് പറഞ്ഞെങ്കിലും എത്രയാണെന്നെന്നും ഉമ്മ നോക്കിയിരുന്നില്ല. നാലാം റാങ്കും മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനവുമുണ്ടെന്നറിഞ്ഞതോടെ ഇരുവരുടെയും ആഹ്ളാദം ഇരട്ടിയായി. പിതാവ് മച്ചിഞ്ചേരി അബ്ദുല്‍ കരീം റാങ്ക് വിവരമറിഞ്ഞത് എറണാകുളത്ത് നിന്നാണ്. കോട്ടക്കലിലെ ടാക്സി ¥്രെഡവറായ കരീം രാവിലെ ഓട്ടം പോയതായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ആദ്യ അഭിനന്ദനമറിയിച്ചത്. തുടര്‍ന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും വിളിച്ചു. ഒതുക്കുങ്ങല്‍ സ്കൂളില്‍ ഒരുക്കിയ ചടങ്ങില്‍ മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി റമീസയെ അഭിനന്ദിക്കാനത്തെി. പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. തര്‍ത്തീല്‍ സെന്‍ട്രല്‍ സ്കൂളില്‍നിന്ന് പത്താംതരം പാസായ റമീസ പ്ളസ് വണ്‍, പ്ളസ് ടു കോഴ്സുകള്‍ ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പൂര്‍ത്തിയാക്കിയത്. പ്ളസ് ടുവില്‍ 1200 മാര്‍ക്കും നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.