തിരുവനന്തപുരം: കഠിനശ്രമത്തിന്‍െറ വിജയമാണ് മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ പട്ടികജാതിയില്‍നിന്ന് ഒന്നാം റാങ്ക് കൈവരിച്ച ബിബിന്‍ ജി. രാജിന്‍േറത്. പഠനത്തില്‍ മകന്‍ ഒന്നാം ക്ളാസില്‍ തുടങ്ങിയ പോരാട്ടമാണിതെന്ന് അമ്മ ഗീത പറഞ്ഞു. പൊതുറാങ്കില്‍ 579ാം സ്ഥാനത്തത്തൊനും ഈ മിടുക്കനായി. ഓരോ ക്ളാസിലും പഠനത്തില്‍ ബിബിന്‍ മുന്നിലായിരുന്നു. എസ്.എസ്.എല്‍.സി വരെ എല്ലാ ക്ളാസിലും എല്ലാവിഷയത്തിനും മികച്ചമാര്‍ക്ക് നേടി.
പ്ളസ് ടുവിന് 95 ശതമാനം മാര്‍ക്കും ലഭിച്ചു. മെഡിക്കല്‍ പ്രവേശത്തിനുള്ള പരീക്ഷ എഴുതുന്നതിന് കോച്ചിങ്ങിന് പോയിരുന്നു. പഠനത്തില്‍ മുന്നിലായതിനാല്‍ റാങ്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, കുറെക്കൂടെ മികച്ച ഫലമാണ് പ്രതീക്ഷിച്ചത്. അല്‍പം പിന്നില്‍പോയോയെന്ന സംശയമുണ്ടെന്നും ഗീത പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍കോളജ് പോങ്ങുംമൂട് ജനശക്തി നഗറില്‍ ( ടി.സി.8/1254/10) ധനരാജനാണ് പിതാവ്. സഹോദരന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ധനരാജന്‍ മെഡിക്കല്‍ കോളജിലെ കോഓപറേറ്റിവ് ബാങ്കിലെയും ഗീത മെഡിക്കല്‍ കോളജിലെയും ജീവനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.