പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതും അവരെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും അതില്‍ ദു:ഖമുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പൊലീസിന് തെറ്റുപറ്റിയതായും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതടക്കം പരാതിയില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടൗണ്‍ സ്റ്റേഷനില്‍ നടന്ന സംഭവത്തിന് ന്യായീകരണമില്ല. മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലത്തെിയപ്പോള്‍ വാഹനം വിട്ടുകൊടുത്തിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നു. രണ്ടാമതുണ്ടായ സംഘര്‍ഷം ഞെട്ടിച്ചു. ഡിപ്പാര്‍ട്മെന്‍റ് നടപടിയെടുക്കുംമുമ്പുള്ള ആദ്യപടിയാണ് സസ്പെന്‍ഷന്‍. ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യാതെ എസ്.ഐയെ അറസ്റ്റ് ചെയ്യാനാകില്ല. കൈയേറ്റം ചെയ്തതായി പരാതി നല്‍കിയാല്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍ കയറ്റരുതെന്ന് എസ്.ഐയോട് നിര്‍ദേശിച്ചില്ലെന്നാണ് ജില്ലാ ജഡ്ജി പറയുന്നത്. അങ്ങനെയെങ്കില്‍ സീനിയര്‍ ഉദ്യോഗസ്ഥരെയടക്കം തെറ്റിദ്ധരിപ്പിച്ചതിനടക്കം എസ്.ഐ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.