Posted On
date_range Updated On
date_range തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ വേര്‍പെട്ടു
തൃശൂര്‍: ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ വേര്‍പെട്ട് 10 മീറ്ററോളം മുന്നോട്ടു നീങ്ങി. 16345 നമ്പര്‍ മുംബൈ കൊച്ചുവേളി ലോക്മാന്യ തിലക് എക്സ്പ്രസിന്‍റെ എഞ്ചിനാണ് ബോഗികളില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് നീങ്ങിയത്. ബോഗികള്‍ പാളത്തില്‍ തന്നെ നിന്നു.
തീവണ്ടി 12.30 ഓടെ ചെറുതുരുത്തി കലാമണ്ഡലം പരിസരത്ത് എത്തിയപ്പോഴാണ് സംഭവം. വലിയ ശബ്ദത്തോടെ എഞ്ചിന്‍ വേര്‍പെട്ട് നീങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ നിന്ന് റെയില്‍വേ മെക്കാനിക്ക് വിഭാഗം ജീവനക്കാര്‍ എത്തി എഞ്ചിനുമായി ബോഗികള്‍ ചേര്‍ത്തു. പരിശോധന കഴിഞ്ഞ് അരമണിക്കൂറിനു ശേഷം തീവണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.