തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തിന്‍െറ ഭാഗമായി ശബരിമലയോട് നേരിട്ട് ബന്ധപ്പെടുന്ന 17 റോഡുകളടക്കം 27 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 89.43 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ എസ്റ്റിമേറ്റ് നേരത്തേ തയാറാക്കിയിരുന്നു. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത റോഡുകളില്‍ സൂചനാബോര്‍ഡുകള്‍ അടക്കം അടിസ്ഥാനസൗകര്യം ഒരുക്കാനും തുക അനുവദിക്കും.
37.25 കിലോമീറ്റര്‍ വരുന്ന പുനലൂര്‍-തെന്മല-ആര്യങ്കാവ് റോഡിന്‍െറ അറ്റകുറ്റപ്പണിക്ക്1.79 കോടിയാണ് അനുവദിച്ചത്. കൊട്ടാരക്കര-അടൂര്‍ റോഡിന് അറ്റകുറ്റപ്പണി ആവശ്യമില്ളെങ്കിലും മറ്റ് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ തുക നല്‍കും. പുതുതായി നിര്‍ദേശിച്ച റോഡുകളില്‍ ദേശീയപാത വിഭാഗത്തിലെ 69 കി.മീറ്റര്‍ വരുന്ന കോട്ടയം-മുണ്ടക്കയം-എരുമേലി റോഡിന്1.23 കോടിയും കുമളി-വണ്ടിപ്പെരിയാര്‍-പീരുമേട്-മുണ്ടക്കയം റോഡിന് 40 ലക്ഷവും അനുവദിച്ചു. അമ്പലപ്പുഴ-തിരുവല്ല ടൗണ്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ 56 കോടി, കമ്പംമേട്-പുളിയന്‍മല-കുമളി റോഡിന് 1.25 കോടി, കായംകുളം-ചെങ്ങന്നൂര്‍ റോഡിന് 2.35 കോടി, മറയൂര്‍- മൂന്നാര്‍-കുമളി റോഡില്‍ പുളിയന്‍മല വരെ 4.5 കോടി, കുട്ടിക്കാനം-കട്ടപ്പന റോഡിന് 3.82കോടി, ചെറുകോല്‍പ്പുഴ-റാന്നി-പെരിനാട്-പൂന്തേനരുവി ഭാഗത്തിന് 1.71 കോടി, റോഡുകളില്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കാനും പെയിന്‍റിങ് നടത്താനുമായി 3.59 കോടി എന്നിങ്ങനെ അനുവദിച്ചു.
മറ്റ് പ്രധാന റോഡുകളും അറ്റകുറ്റപ്പണിക്കായി അനുവദിച്ച തുകയും ചുവടെ:
മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര-പ്ളാപ്പള്ളി-ചാലക്കയം റോഡ്: 71.93 ലക്ഷം, പ്ളാപ്പള്ളി-ചിറ്റാര്‍-വടശ്ശേരിക്കര:1.39 കോടി, പന്തളം-അടൂര്‍-പത്തനംതിട്ട: 79 ലക്ഷം, റാന്നി-ചെത്തോംകര-അത്തിക്കയം: 25 ലക്ഷം, റാന്നി- മന്ദിരം പടി- വടശ്ശേരിക്കര: 28 ലക്ഷം, റാന്നി-പ്ളാച്ചേരി-മുക്കട: 1.89 കോടി, പുനലൂര്‍-പത്തനാപുരം-മൈലപ്പാറ റോഡ്: 3.02 കോടി, തെന്മല- കുളത്തൂപ്പുഴ റോഡ്- 2.91 കോടി. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ചെങ്ങന്നൂര്‍-പന്തളം-കടക്കാട്-കൈപ്പട്ടൂര്‍ റോഡില്‍ സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയുടെ നിര്‍മാണത്തിനായി 50 ലക്ഷം രൂപയും ചെങ്ങന്നൂര്‍-ആറന്മുള-പത്തനംതിട്ട റോഡിന്‍െറ അടിസ്ഥാനസൗകര്യവികസനത്തിന് 24 ലക്ഷം രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.