കൊച്ചി: സി.പി.എം വിമതര്‍ക്ക് സ്വീകരണം ഒരുക്കുന്നത് ഇടതുപക്ഷത്തുനിന്നുള്ള ചോര്‍ച്ച തടയാനെന്ന് സി.പി.ഐ. സി.പി.എമ്മിന് കോട്ടമുണ്ടാക്കുന്ന ലയന സമ്മേളനങ്ങള്‍ വിവാദമായിരിക്കെ വിമത-അസംതൃപ്ത ചേരികളെ ഇടതുപക്ഷത്ത് നിര്‍ത്തുകയെന്ന ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് സി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നത്. സി.പി.എം വിമതരെ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടത്തെുന്ന ചടങ്ങ് തിങ്കളാഴ്ച എറണാകുളത്ത് നടക്കാനിരിക്കെയാണ് ഈ നിലപാട് സി.പി.ഐ ഉയര്‍ത്തുന്നത്.
എറണാകുളത്തിനുപുറമെ മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലും സി.പി.എം വിമതര്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ സി.പി.ഐയില്‍ എത്തിയെങ്കിലും എറണാകുളത്തെ വിമതരെ മാത്രമാണ് പരസ്യമായി സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുള്ളത്. നിയമസഭയില്‍ പ്രാതിനിധ്യം നഷ്ടമായ ആര്‍.എസ്.പിയില്‍നിന്നാണ് കൂടുതല്‍ പേര്‍ സി.പി.ഐയില്‍ ചേക്കേറുന്നത്.
അതേസമയം, എറണാകുളത്ത് സി.പി.ഐയില്‍ ചേരുന്ന സി.പി.എം വിമതനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ച് സി.പി.എം രംഗത്തുവന്നു. എന്നാല്‍, സി.പി.ഐയില്‍ ലയിക്കുന്നവര്‍ നിലവില്‍ സി.പി.എമ്മുമായി ബന്ധമില്ലാത്തവരാണെന്നും ഇവരെ അധിക്ഷേപിക്കാന്‍ സി.പി.എമ്മിന് അവകാശമില്ളെന്നുമാണ് സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എറണാകുളത്ത് ഉദയംപേരൂര്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകളില്‍നിന്നും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍നിന്നുമായി 573 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് സി.പി.എം വിട്ട് സി.പി.ഐയില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.