പീഡനം: കോളജ് അധ്യാപകനെതിരെ കേസെടുത്തു

കോഴിക്കോട്: പീഡനത്തിന് കോളജ് അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി. നഗരത്തിലെ പ്രധാന കോളജില്‍ മലയാളം അസി. പ്രഫസറായ വയനാട് വെള്ളമുണ്ട സ്വദേശി ഡോ. അസീസ് തരുവണക്കെതിരെയാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഫറോക്ക് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാക്ക വിഭാഗക്കാരിയായ വിദ്യാര്‍ഥിനിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

വിവാഹവാഗ്ദാനം നല്‍കി 2015 മാര്‍ച്ചില്‍ അധ്യാപകന്‍ സ്വന്തം ക്വാര്‍ട്ടേഴ്സിലത്തെിച്ച പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. വെള്ളിയാഴ്ച വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഫറോക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ ഒളിവിലാണെന്നും പിടികൂടാനായിട്ടില്ളെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.