Posted On
date_range Updated On
date_range മാധ്യമപ്രവർത്തകർക്ക് മർദനം: സർക്കാർ ഇടപെടാൻ വൈകിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദിച്ച സംഭവത്തിൽ സർക്കാർ ഇടപെടാൻ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച അനുരഞ്ജന യോഗം ഇന്ന് ആലുവ ഗസ്റ്റ് ഹൗസിൽ നടക്കും. മാധ്യമപ്രവർത്തക സംഘടനാ പ്രതിനിധികളും അഭിഭാഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
എറണാകുളം ഹൈകോടതിയിലും വഞ്ചിയൂർ ജില്ലാ കോടതിയിലും മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് നേരെ കല്ലും ബീയർ കുപ്പിയും എറിഞ്ഞ അഭിഭാഷകർ അവരുടെ വാഹനങ്ങളും ഉപകരണങ്ങളും തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.