വഞ്ചിയൂര്‍ കോടതിയിലെ സംഘർഷം: രണ്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ജില്ലാ കോടതിവളപ്പില്‍ വ്യാഴാഴ്ച അഭിഭാഷകര്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പൊലീസ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കേരളകൗമുദി പ്രത്യേക ലേഖകന്‍ പി. രജീവിന്‍െറയും മനോരമ ന്യൂസ് ചാനലിന്‍െറയും പരാതിയിലാണ് കേസുകള്‍. മാതൃഭൂമി ന്യൂസ് കാമറാമാന്‍ ബിജു ഉള്‍പ്പെടെയുള്ളവരുടെ പരാതികളില്‍ വ്യാഴാഴ്ച കേസെടുത്തിരുന്നു. ഇതോടെ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. പൊലീസിന് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.

വെള്ളിയാഴ്ച കോടതിയുടെ കവാടങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അഭിഭാഷകരുടെ കോടതി ബഹിഷ്കരണം വെള്ളിയാഴ്ചയും തുടര്‍ന്നു. കോടതി വളപ്പില്‍ അഭിഭാഷകര്‍ മുദ്രാവാക്യം മുഴക്കുകയും പത്രങ്ങള്‍ കത്തിക്കുകയും ചെയ്തു. മീഡിയ സെന്‍റര്‍ വെള്ളിയാഴ്ചയും തുറന്നില്ല. ഇനിയൊരറിയിപ്പുണ്ടാകുംവരെ കോടതി വളപ്പില്‍ കാമറ പ്രവേശിപ്പിക്കേണ്ടതില്ളെന്ന് ജില്ലാ ജഡ്ജി പൊലീസിന് നിര്‍ദേശം നല്‍യി. ഇത് ശനിയാഴ്ച പിന്‍വലിച്ചേക്കുമെന്നാണ് വിവരം.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇതിനിടെ ബാര്‍ അസോസിയേഷന്‍െറ ജനറല്‍ ബോഡിയും നടന്നു. മാധ്യമങ്ങളുടെ പ്രതിനിധികളായി ജോലിചെയ്യുന്ന നാല് അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കാനും ജനറല്‍ ബോഡി തീരുമാനിച്ചതായാണ് സൂചന. വ്യാവാഴ്ച വൈകീട്ട് നാലോടെയായിരുന്നു വഞ്ചിയൂര്‍ കോടതി വളപ്പില്‍നിന്ന് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.