സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തുന്നതിന് ന്യായീകരണമില്ല –ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തുന്നതിന് ഒരു ന്യായീകരണവുമില്ളെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറിയില്‍നിന്നുള്ള ലാഭം പൊതുനന്മക്ക് ഉപയോഗിക്കുന്നത് മാത്രമാണ് ന്യായീകരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഭാഗ്യക്കുറിയുടെ ഓണം ബംപറിന്‍െറ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറി മനുഷ്യരില്‍ ആസക്തി വളര്‍ത്തുന്നതാണ്. ഈ സാഹചര്യമുള്ളതുകൊണ്ടാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഏറ്റവും വലിയ നികുതിയിതര വരുമാനമായി ലോട്ടറി മാറി. 4000 കോടി രൂപയാണ് ഈ വര്‍ഷം അറ്റാദായം പ്രതീക്ഷിക്കുന്നത്. 8500 കോടി രൂപയുടെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6500 കോടിയായിരുന്നു ഇത്. അറ്റാദായത്തിലെ ഒരു വിഹിതം ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധിയിലേക്കായി നീക്കിവെക്കും. ലോട്ടറി ഡയറക്ടറേറ്റിന്‍െറ പ്രവര്‍ത്തനം വികേന്ദ്രീകൃതമാക്കാന്‍ കൂടുതല്‍ ഓഫിസുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. സിനിമാതാരം അരിസ്റ്റോ സുരേഷിന് ഓണം ബംപറിന്‍െറ ആദ്യ ടിക്കറ്റ് മന്ത്രി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.