????????????

പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മരിച്ചനിലയില്‍

പൊന്‍കുന്നം: പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ രാഗേഷ് ചന്ദ്ര ഐ.എ.എസിനെ (57) ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തെി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലത്തെിയ രാഗേഷ് ചന്ദ്രയെ ബുധനാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്.

കോട്ടയം ഇളമ്പള്ളി മണക്കാട്ട് ഗൗരിനിലയത്തില്‍ പരേതനായ റിട്ട. വി.ഇ.ഒ ഗോവിന്ദന്‍ നായരുടെയും ഗൗരിക്കുട്ടിയമ്മയുടെയും (റിട്ട. ഹെഡ്മിസ്ട്രസ് കൂരാലി കെ.വി.യു.പി സ്കൂള്‍) മകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പൊന്‍കുന്നം തോണിപ്പാറയിലെ വീട്ടുവളപ്പില്‍. ഭാര്യ: ആശ (തമ്പലക്കാട് കടക്കയം കുടുംബാഗം). മകള്‍: ഹര്‍ഷ (ഒറാക്കില്‍ സിംഗപ്പൂര്‍). സഹോദരങ്ങള്‍: വി.എം. നായര്‍ (റിട്ട. മിലിറ്ററി സെക്രട്ടറി), പരേതനായ ജി. രാജീവ് (നേവി ക്യാപ്റ്റന്‍).
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.