പയ്യന്നൂര്‍: തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന അഡ്വ. എം.കെ. ദാമോദരന്‍െറ ആരോപണം ശരിയല്ളെന്നും പ്രശ്നത്തില്‍ രാഷ്ട്രീയമില്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് നടന്നത്. ഉപദേശംനല്‍കുന്നയാള്‍തന്നെ സര്‍ക്കാറിന് എതിരെയുള്ള കേസുകളിലും വാദിക്കുന്നത് അംഗീകരിക്കാനാവില്ല. വൈകിയെങ്കിലും അഡ്വ. ദാമോദരനോ സര്‍ക്കാറോ മാറിച്ചിന്തിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്. രാഷ്ട്രീയത്തേക്കാളുപരി സാമാന്യനീതിയുടെയും ഒൗചിത്യത്തിന്‍െറയും പ്രശ്നമായിരുന്നു അത്. നിയമവാഴ്ച ഭംഗിയായി നടക്കണമെന്നാണ് ആഗ്രഹം. സംഭവത്തില്‍ സര്‍ക്കാറിന് വലിയ വീഴ്ചയാണ് പറ്റിയത്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് കേരളം പ്രസ്തുതവിഷയത്തെ സമീപിച്ചത്. ഇതേപോലെതന്നെയാണ് ടാറ്റ, ഹാരിസണ്‍ ഭൂമി സംബന്ധിച്ച കേസുകളും. കേസിന്‍െറ അന്തിമഘട്ടത്തിലത്തെിയപ്പോഴാണ് അഡ്വ. സുശീല ഭട്ടിനെ മാറ്റിയത്. വളരെ നല്ലരീതിയില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായിരുന്നു അവര്‍. സര്‍ക്കാറിന്‍െറ കൂറ് വമ്പന്‍ ശക്തികളോടാണോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്ന് സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.