ജേക്കബ് വടക്കഞ്ചേരിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി. വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ലാതെ ഡോക്ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പരാതിയില്‍ പറയുന്നു. കേരള ഫ്രീ തിങ്കേഴ്‌സ് ഫോറമാണ് പരാതി നല്‍കിയത്. ജേക്കബ് വടക്കഞ്ചേരി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‍ട്രേഷനുണ്ടോ ജീവനക്കാര്‍ യോഗ്യതയുള്ളവരാണോ തുടങ്ങിയവയടക്കം പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

മലപ്പുറമടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ മരണം നടന്നപ്പോൾ ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതേ തുടർന്നാണ് വാക്‌സിന്‍ വിരുദ്ധ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയത്. ചിലരുടെ അജണ്ട നടപ്പാക്കാനാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നും ഇതുമായി മുന്നോട്ടുപോയാല്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വാങ്ങില്ലെന്നും ജേക്കബ് വടക്കഞ്ചേരി പ്രസംഗിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.