മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട; പിടികൂടിയത് 2.39 കോടി രൂപ


സുല്‍ത്താന്‍ ബത്തേരി: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.39 കോടി രൂപയുമായി മുത്തങ്ങയില്‍ വീണ്ടും വന്‍ കുഴല്‍പണ വേട്ട.  മൂന്ന് ആന്ധ്ര, തെലുങ്കാന സ്വദേശികളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ആഡംബര ബസില്‍നിന്നാണ് ഇവരെ പിടികൂടിയത്. രണ്ടു ദിവസം മുമ്പ് മുത്തങ്ങയില്‍ ബത്തേരി പൊലീസ് വാഹനപരിശോധനക്കിടെ 3.23 കോടി രൂപയും കള്ളത്തോക്കുമായി മൂന്ന്് കൊടുവള്ളി സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങ തകരപ്പാടി എക്സൈസ് ചെക്പോസ്റ്റിലാണ് പണം പിടികൂടിയത്. ബസില്‍ മൂന്ന് ബാഗുകളിലാക്കി സൂക്ഷിച്ച 2,39,57500 രൂപ സീറ്റിനടിയില്‍നിന്നാണ് കണ്ടെടുത്തത്. ആന്ധ്രപ്രദേശ്് ഗുണ്ടൂര്‍ സ്വദേശി ഉമാമഹേശ്വര്‍ റാവു (37), തെലുങ്കാന മിരിയില്‍ഗുഡ സ്വദേശികളായ ശ്രാവണ്‍ (35), ഗണേശ് (22) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍നിന്നും കോഴിക്കോട്ടേക്ക് പഴയ സ്വര്‍ണം വാങ്ങാന്‍ പണവുമായി പോവുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞു.

 പണവും പ്രതികളെയും കോഴിക്കോടുനിന്നത്തെിയ ഇന്‍കംടാക്സിന്  കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. ലാലു, പ്രിവന്‍റീവ്് എക്സൈസ് ഓഫിസര്‍മാരായ കെ.കെ. ബാബു, കെ.കെ. അബ്ദുല്‍ അസീസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മന്‍സൂര്‍ അലി, പി.കെ. ചന്തു എന്നിവരുടെ നേതൃത്വത്തിലാണ് ബസില്‍നിന്നും കുഴല്‍ പണവുമായി മൂന്നംഗ സംഘത്തെ പിടികൂടിയത്.മൂന്നു പേരുടെ കൈവശം ഓരോ ബാഗിലുമായി 30 ലക്ഷം രൂപ വീതമുണ്ടെന്നായിരുന്നു ഇവര്‍ ആദ്യം എക്സൈസ് സംഘത്തോട് പറഞ്ഞത്. തുടര്‍ന്ന്, കോഴിക്കോട്ടുനിന്നത്തെിയ ഇന്‍കംടാക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍മാത്യു വര്‍ക്കി, ഇന്‍സ്പെക്ടര്‍മാരായ ഒ.ജെ. മൈക്കിള്‍, ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും പണം എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തപ്പോഴാണ് 2.39 കോടിയിലധികം രൂപയുണ്ടെന്ന്് കണ്ടത്തെിയത്. മൂന്നംഗസംഘത്തെ കോഴിക്കോട്ട് എത്തിച്ച് പിന്നീട് കേന്ദ്ര ഇന്‍കംടാക്സ് ഇന്‍റലിജന്‍റ്്സ് ബ്യൂറോക്ക്് കൈമാറും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.