ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സ്റ്റേറ്റ് ബാങ്കില്‍ (എസ്.ബി.ഐ) ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനം റദ്ദാക്കണമെന്ന് കേരളത്തില്‍നിന്നുള്ള സി.പി.എം അംഗം കെ.കെ. രാഗേഷ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. രാഗേഷിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്‍റണി, ജയറാം രമേശ്, ഇടതു നേതാക്കളായ തപന്‍ സെന്‍, ഡി. രാജ എന്നിവര്‍ രംഗത്തുവന്നു.
ശൂന്യവേളയില്‍ വിഷയമുന്നയിച്ച രാഗേഷ് കേരളത്തെ തൊഴില്‍പരമായും സാമ്പത്തികമായും ദോഷകരമായി ബാധിക്കുന്നതാണ് മോദിസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമെന്ന് ചൂണ്ടിക്കാട്ടി.രാഗേഷിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി, ഈ ലയനം കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ഓര്‍മിപ്പിച്ചു. മലയാളികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ഇതെന്നും തെറ്റായ തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.