മലപ്പുറം ജില്ലയില്‍ എട്ട് ഡിഫ്തീരിയ കേസുകള്‍ കൂടി

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച ഡിഫ്തീരിയയെന്ന് സംശയിക്കുന്ന എട്ട് കേസുകള്‍ കൂടി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് കേസുകള്‍ ഡിഫ്തീരിയയെന്ന് ഉറപ്പാക്കി. ആനക്കയത്ത് 12കാരിയിലും കീഴാറ്റൂരില്‍ 29കാരനും മഞ്ചേരിയില്‍ 12കാരിയിലുമാണ് ഡിഫ്തീരിയയെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. താനൂരില്‍ 18കാരി, പുളിക്കലില്‍ 60കാരി, ഓമാനൂരില്‍ 20കാരി, മുന്നിയൂരില്‍ എട്ട് വയസ്സുകാരി എന്നിവര്‍ ഡിഫ്തീരിയയെന്ന സംശയത്തില്‍ ചികിത്സ തേടി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇവരുടെ രോഗം സ്ഥിരീകരിക്കാനാകൂ. തിങ്കളാഴ്ചയിലെ എട്ട് കേസുകളോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ 54 ആയി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.